KOYILANDY DIARY

The Perfect News Portal

സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമിയുടെ 2023 വർഷത്തെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്രാദേശിക ചാനൽ വാർത്ത അവതാരകനുള്ള അവാർഡ് മലബാർ ചാനൽ കൊയിലാണ്ടിയുടെ രഞ്ജിത് നിഹാര ഏറ്റുവാങ്ങി. തിരുവനന്തപുരം ഭരതകലാ മ്യൂസിക്ക് ആന്റ് കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന അവാർഡ് ചടങ്ങിൽ മലയാള സിനിമയിലെ പ്രിയതാരം സുധീർ കരമനയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

 

ഈ വർഷം തന്നെ അസ്മ അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റും വൈലോപ്പിള്ളി സംസ്കൃതി ഭവൻ കണ്ണൂരും സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെൻററി ഫെസ്റ്റിവലിൽ മികച്ച ഓൺലൈൻ ന്യൂസ് സ്റ്റോറിക്കുള്ള അവാർഡും. തെക്കൻ സ്റ്റാർ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റി തിരുവനന്തപുരം ഷോർട്ട് ഫിലിം ആൻഡ് മ്യൂസിക് അവാർഡിൽ മികച്ച ഡോക്യുമെന്ററിക്കുള്ള സ്പെഷൽ ജൂറി പുരസ്കാരത്തിനും ഇദ്ദേഹം അർഹനായിട്ടുണ്ട്.