KOYILANDY DIARY

The Perfect News Portal

കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കും പ്രധാനമായും സുസ്ഥിര വികസന  ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങൾക്കും ആണ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെൻറർ ആരംഭിക്കുന്നത്. കൂടാതെ 2030 ഓടുകൂടി സുസ്ഥിരവികസന ലക്ഷ്യങ്ങൾ  പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഏകോപനം എന്നുള്ള നിലയ്ക്കും വിവിധ മിഷനുകളിലെ ആർ പി മാരുടെ ഒന്നിച്ചുള്ള  പ്രവർത്തനങ്ങൾക്കും റിസോഴ്സ് സെൻററുകൾ പ്രയോജനപ്പെടുത്തും.