KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഹർത്താൽ പൂർണ്ണം

കൊയിലാണ്ടിയിൽ ഹർത്താൽ പൂർണ്ണം കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുന്നു. ചില സ്വകാര്യ വാഹനങ്ങളല്ലാതെ കൊയിലാണ്ടിയിൽ പൊതു ഗാതാഗതം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെ ബാങ്കിംഗ് മേഖലയും സർക്കാർ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നില്ല. പട്ടണത്തിൽ പൊതുവെ അളുകൾ കുറവാണ്. കൊയിലാണ്ടി താലൂക്കാശുപത്രിയിലും ഇന്ന് തിരക്ക് വളരെ കുറവാണ്.

റെയിൽവെ സ്റ്റേഷനിലും യാത്രക്കാർ വളരെ കുറവാണ്. എന്നാൽ ഉൾനാടൻ പ്രദേശത്തെ ചിലയിടങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുതായി വിവരമുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയതതിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.

കൊയിലാണ്ടിയിൽ സംഘർഷ സാധ്യതയില്ലെങ്കിലും പോലീസിന്റെ ശക്തമായ സാന്നിദ്ധ്യം പട്ടണത്തിലെല്ലായിടത്തും ഉണ്ട്. മത്സ്യബന്ധന ഹാർബറിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, ആനക്കുളം, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിലും ഹാർത്താൽ പൊതു ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Advertisements