KOYILANDY DIARY

The Perfect News Portal

എഐടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയുവിലേക്ക് വന്നവർക്ക് സ്വീകരണം

രാജിവെച്ച് സിഐടിയുവിലേക്ക് വന്നവർക്ക് സ്വീകരണം.. കൊയിലാണ്ടി: കേരളാ ഫീഡ്സ് തിരുവങ്ങൂർ യൂനിറ്റ് എഐടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയു അംഗത്വം സ്വീകരിച്ച എഐടിയുസി ജില്ലാ കമ്മറ്റി അംഗം ടി ജി ബാബു, കെ മജിദ്, രാജേഷ് എന്നിവരെ സിഐടിയു ജില്ലാ കമ്മറ്റി അംഗം എം പത്മനാഭൻ പതാക നൽകി സ്വീകരിച്ചു. യൂസഫ് കെ പി അധ്യക്ഷത വഹിച്ചു.

സ്വീകരണ പരിപാടിയിൽ ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ സെക്രട്ടറി കെ കെ സന്തോഷ്, വൈസ് പ്രസിഡണ്ട് അനീഷ് കുമാർ എന്നിവർ സംസാരിച്ചു. സെക്ഷൻ സെക്രട്ടറി ലിനീഷ് കെ കെ സ്വാഗതവും.