KOYILANDY DIARY

The Perfect News Portal

സൈരി തിരുവങ്ങൂരിന്റെ വനിതാ വേദി ഒരുക്കിയ കലാ സന്ധ്യ ‘അരങ്ങ് 22’

ചേമഞ്ചേരി: സൈരി തിരുവങ്ങൂരിന്റെ വനിതാ വേദി ഒരുക്കിയ കലാ സന്ധ്യ അരങ്ങ് 22 പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. സൈരി പ്രസിഡണ്ട് പി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. മികച്ച കൃഷിക്കാരനുള്ള അവാർഡ് ലഭിച്ച അശോകൻ കോട്ടിനെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ കെ വി സന്തോഷ്‌, ടി പി പദ്മനാഭൻ, പികെ ഉണ്ണികൃഷ്ണൻ,സിന്ധു സോപാനം, പവിത്രൻ ടി എന്നിവർ സംസാരിച്ചു. മനോജ്‌ കപ്പാട് രചിച്ച അബ്ദല്ലി എന്ന പുസ്തകം ഗ്രന്ഥശലക്ക് കൈമാറി. വനിതാവേദിയുടെയും ബാലവേദിയുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് പാട്ടരങ്ങിന്റെ നാടൻപാട്ടും, ഗാനമേളയും സദസ്സിനെ ധന്യമാക്കി.