KOYILANDY DIARY

The Perfect News Portal

ഫോക്കസ് അക്കാദമിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഫോക്കസ് അക്കാദമിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പരമ്പരാഗത ഓണ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷത്തെ ഹൃദ്യമാക്കി. ഒപ്പം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വടംവലി മത്സരം ആവേശത്തോടൊപ്പം  അഹ്ലാദവും പകർന്നു നൽകി.

ഫോക്കസ് അക്കാദമിയിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ നവാസ് കെ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ ചന്ദ്രദാസ് കീഴന, കമലേഷ് മൂടാടി, നന്ദകുമാർ മൂടാടി, ബീന, വിനോദ് പന്തലായനി, ലതാ ബാലചന്ദ്രൻ പൂക്കാട്, സനൂജ ജയേഷ്എന്നീ അധ്യാപകരുടെ സംഘമാണ് പരിപാടിക്ക് മാറ്റ്കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *