KOYILANDY DIARY

The Perfect News Portal

ഓട്ടോ ഗാരേജിന് നേരെ അക്രമം: നിർത്തിയിട്ട കാർ തകർന്നു

കൊയിലാണ്ടി: ഓട്ടോ ഗാരേജിൽ നിർത്തിയിട്ട കാർ സാമൂഹ്യ ദ്രോഹികൾ എറിഞ്ഞു തകർത്തു.കോമത്ത് കരയിലെ എ. വൺ, ഓട്ടോ ഗാരേജിനു നേരെയാണ് അക്രമം, ഗാരേജിൻ്റ ബോർഡും തകർത്തിട്ടുണ്ട്. അഖിലേഷ്, വിശാഖ്, ബാബു തുടങ്ങിയവർ ചേർന്നാണ് ഗാരേജ് നടത്തുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. പ്രദേശത്തുള്ള സിസിടിവി പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *