KOYILANDY DIARY

The Perfect News Portal

ബൈക്ക് തട്ടി പരിക്കേറ്റ സ്ത്രീ മരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവ് റോഡിൽ സൈരി ഗ്രന്ഥാലയത്തിന് സമിപം ബൈക്ക് തട്ടി പരിക്കേറ്റ സ്ത്രീ മരിച്ചു. തിരുവങ്ങൂർ എളവീട്ടിൽ ലക്ഷ്മി (87) ആണ് മരിച്ചത്. റോഡ് സൈഡിൽ നിൽക്കുകയായിരുന്ന ഇവരെ ഡ്യൂക്ക് ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ (ബേബി ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

ഇവരുടെ കണ്ണ് ദാനം ചെയ്തിട്ടുണ്ട്. ഭർത്താവ് പരേതനായ ചാത്തുക്കു ട്ടി, മക്കൾ കുഞ്ഞികൃഷ്ണൻ (VSSC Retd തിരുവനന്തപുരം) രവീന്ദ്രൻ (Retd കനറാ ബാങ്ക് ഡിവിഷൻ മാനേജർ കോഴിക്കോട്), മാധവി തിക്കോടി (മഹിള പ്രധാൻ ഏജന്റ്), നിർമ്മല (മഹിളാ പ്രധാൻ ഏജന്റ്), റീന (കൊല്ലം). സഹോദരങ്ങൾ: കല്യാണി, പരേതരായ അപ്പുക്കുട്ടൻ, ബാലൻ, കുട്ടൻ, നാരായണി, മരുമക്കൾ:  ദാസൻ (Ret വിവേഴ്സ് സോസൈറ്റി തിക്കോടി), ഗണേശൻ (അനശ്വര ബാങ്ക് കൊല്ലം), പ്രേമ (Retd ടീച്ചർ തിരുവനന്തപുരം), ഷീജ (AKKR HM ചേളന്നൂർ), പരേതനായ ദാസൻ (പാലക്കുളം) (Retd SI തിരൂർ).

Leave a Reply

Your email address will not be published. Required fields are marked *