KOYILANDY DIARY

The Perfect News Portal

എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തൃത്താല എംഎല്‍എയും മുന്‍ സ്പീക്കറുമായ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഗൗരവത്തിലായിരുന്നു എംബി രാജേഷിൻ്റെ  സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങളും ,സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെ കക്ഷി നേതാക്കളും ചടങ്ങിലെത്തി. സത്യപ്രതിജ്ഞാ വേദിയില്‍ എംബി രാജേഷിന് ആശംസ നേരാന്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉണ്ടായരിന്നു.

Leave a Reply

Your email address will not be published. Required fields are marked *