KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ഓണാഘോഷം പൊടിപൊടിച്ചു

കൊയിലാണ്ടി: ഫയർ സ്റ്റേഷനിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. കോവിഡിന് ശേഷം നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി സ്റ്റേഷനിൽ ഓണപ്പൂക്കളവും വിഭവ സമൃദ്ധമായ ഓണസദ്യ, കുടുംബ സംഗമം, വിവിധ കലാ കായിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, മാജിക് ഷോ, മിമിക്രി തുടങ്ങിയവയുംകൊണ്ട് ഓണാഘോഷം പൊടിപൊടിച്ചു.

സ്റ്റേഷനിലെ സേനാംഗങ്ങൾക്കു പുറമേ ജില്ലാ ഫയർ ഓഫീസർ, റീജനൽ ഫയർ ഓഫീസർ, കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, മുൻ എംഎൽഎ കെ. ദാസൻ, മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൊയിലാണ്ടി മേഖലയിലെ വ്യാപാരികൾ, മറ്റു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, മാധ്യമ പ്രവർത്തകർ, കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *