KOYILANDY DIARY

The Perfect News Portal

നഗരസഭ റെക്കോർഡ് ലൈബ്രറി നാടിന് സമർപ്പിച്ചു

റെക്കോർഡ് ലൈബ്രറി നാടിന് സമർപ്പിച്ചു.. കൊയിലാണ്ടി: നഗരസഭയുടെ ചിരകാല അഭിലാഷമായ റെക്കോർഡ് ലൈബ്രറി & റീഡിങ്ങ് റൂം യാഥാർത്ഥ്യമായി. ജനങ്ങൾ നഗരസഭയിൽ സമർപ്പിക്കുന്ന രേഖകൾ ശാസ്ത്രീയമായ സൂക്ഷിക്കുന്നതിന് 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച റെക്കോർഡ് ലൈബ്രറിയാണ് നാടിന് സമർപ്പിച്ചത്.

കേരളത്തിലെ തദ്ദേശ സ്ഥാപന സംവിധാനത്തെക്കുറിച്ചും ജനകീയാസൂത്രണ പദ്ധതിയെക്കുറിച്ചും പഠിക്കുന്നതിനും റഫർ ചെയ്യുന്നതിനുമായി റഫറൻസ് ലൈബ്രറിയും, ഏവർക്കും ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയ ഗ്രന്ഥശാലയും റീഡിങ്ങ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. രജത ജൂബിലിയുടെ നിറവിൽ നിൽക്കുന്ന നഗരസഭയുടെ പുതിയ അഭിമാന സംരംഭം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഇ കെ. അജിത്‌, സി. പ്രജില, പി.കെ. നിജില, നഗരസഭ കൌൺസിലർമാരായ പി.രത്ന വല്ലി, വി.പി. ഇബ്രാഹിംകുട്ടി, എ.ലളിത, കെ.കെ. വൈശാഖ്, സെക്രട്ടറി എൻ. സുരേഷ് കുമാർ, എൻജിനീയർ എൻ. ടി. അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ്, നസീബ് ജലീൽ, സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ, സുരേന്ദ്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *