KOYILANDY DIARY

The Perfect News Portal

അഭയം സ്പെഷ്യൽ സ്കൂളിൽ പോലീസുകാരുടെ ഓണാഘോഷം

കൊയിലാണ്ടി: പോലീസിന്റെ ഓണാഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടന്നു. പൂക്കളമൊരുക്കൽ, കലാ പരിപാടികൾ, ഓണ സദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. ഡി.വൈ.എസ്.പി.  ആർ. ഹരിപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ അധ്യക്ഷതവഹിച്ചു.

പോലീസ് നൽകിയ പ്രിന്റർ കം കോപ്പിയർ അഭയം പ്രസിഡണ്ട് എം.സി. മാസ്റ്റർ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ പി.ടി. അനി, കെ.പി.ഒ.എ. ജില്ലാ ട്രഷറർ ശിവദാസൻ, അഭയം ജന: സെക്രട്ടറി മാടഞ്ചേരി സത്യനാഥൻ, പ്രിൻസിപ്പാൾ പി.കെ. ബിത എന്നിവർ സംസാരിച്ചു. വിവിധ കാലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *