KOYILANDY DIARY

The Perfect News Portal

കീഴരിയൂർ ബാങ്കിൽ നടന്ന കവർച്ചാ കേസിലെ പ്രതി അറസ്റ്റിൽ

കൊയിലാണ്ടി; കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് നമ്പ്രത്ത്കര ശാഖയിൽ നടന്ന കവർച്ചാ കേസിലെ പ്രതി അറസ്റ്റിൽ. കാവുന്തറ സ്വദേശി വിനു എന്നയാളാണ് അറസ്റ്റിലായത്.. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് നാല് കളവ് കേസുകളിൽകൂടി ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതായി കൊയിലാണ്ടി പോലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളിയെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

ജൂലായ് മാസം 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. പ്രിൻസിപ്പൽ എസ്.ഐ. വിഷ്ണു പ്രസാദ്, ഐ.പി. സുനിൽ കുമാർ, ജി.എസ്.ഐ. പ്രദീപൻ, സിപിഒ മാരായ വിനീഷ്, സതീഷ്, ഒ.കെ സുരേഷ് എന്നിവരാണ്അന്വേഷണ സംഘത്തിൽ ഉണായിരുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പോക്‌സോ കേസിൽ അറസ്റ്റിലായ നടേരി മഞ്ഞളാട് കുന്നുമ്മൽ അഷറഫ് ആണ് കൂട്ടു പ്രതിയെന്ന് പോലീസ് പറഞ്ഞു.

ോ്ോൈീൌസർവീസ് സഹകരണ ബാങ്ക് നമ്പ്രത്ത്കര ശാഖയിൽ മോഷണ ശ്രമം

Advertisements

Leave a Reply

Your email address will not be published. Required fields are marked *