KOYILANDY DIARY

The Perfect News Portal

വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയാ കൺവൻഷൻ

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയാ കൺവൻഷൻ വെങ്ങളത്ത് നടന്നു. ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത്സംസ്ഥാന ഗവൺമൻ്റ് ഒഴിവാക്കി കൊടുത്ത ആറ് മാസത്തെ വാടകയും അക്കാലയളവിലെ തൊഴിൽ നികുതിയും ഒഴിവാക്കി കൊടുക്കണമെന്ന് കൺവൻഷൻ കൊയിലാണ്ടി നഗരസഭയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി മരക്കാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ റഫീക്, ഇക്ബാൽ, കരിമ്പക്കൽ സുധാകരൻ, കെ.സി. രാജൻ, കെ. പുഷ്പരാജ്, ടി.ടി. ബൈജു, രാജീവൻ, ഹംസ, രാജൻ, ജമാൽ എന്നിവർ സംസാരിച്ചു. നരിയിങ്കൽ രാമകൃഷ്ണൻ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി രതീഷ് ഇ.പി. സ്വാഗതവും. പുഷ്പ്പരാജ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ കോരപ്പുഴയിൽ മുങ്ങിത്താണ സ്ത്രീയെ രക്ഷിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ മിഥിലാജിന്നുള്ള വ്യാപാരി വ്യവസായി സമിതിയുടെ ഉപഹാരം സമിതിയുടെ ജില്ലാ പ്രസിഡൻ്റ് സൂര്യ അബ്ദുൾ ഗഫുർ കൈമാറി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *