KOYILANDY DIARY

The Perfect News Portal

വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ പ്ലാവ് കൊത്തൽ ചടങ്ങ്

കൊയിലാണ്ടി : വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ കർമ്മം നടന്നു. മാർച്ച് 2 ബുധനാഴ്ച കൊടിയേറി 7 ന് തിങ്കളാഴ്ച അവസാനിക്കുന്ന മഹോത്സവത്തിന് ഇത്തവണ പ്ലാവ് കൊത്താൻ അവസരം ലഭിച്ചത് പുളിയോറത്ത് എടമോളി ദിപിൻ ഹരി എന്നിവരുടെ വീട്ടുപറമ്പിലാണ്. കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ഉണിക്യാംകണ്ടി ചോയി, കീഴരിയൂർ എന്നിവരുടെ വീട്ടുപറമ്പിൽ മാർച്ച് 2ന് രാവിലെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *