KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഉറവിട മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃകയാവുന്നു. കഴിഞ്ഞ വിവിധ പദ്ധതികളിലായി 12000 വീടുകൾക്ക് അടുക്കള മാലിന്യം സംസ്ക്കരിക്കാനുള്ള ഉപാധികൾ നൽകി കഴിഞ്ഞു. തുടർന്ന് രണ്ടായിരം പേർക്കാണ് ഇത്തവണ നഗരസഭ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്. ഇതിനായി നാൽപ്പത്തി എട്ട് ലക്ഷം രൂപ പദ്ധതി വിഹിതം അനുവദിച്ചാണ് പ്രാവർത്തികമാക്കുന്നത്. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ നിർവ്വഹിച്ചു. ഉപാധ്യക്ഷൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. 

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ അജിത്ത്, കൗൺസിലർമാരായ വി പി ഇബ്രാഹീംകുട്ടി, കേളോത്ത് വത്സരാജ്, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൻ സി. പ്രജില സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *