KOYILANDY DIARY

The Perfect News Portal

കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കൃഷിശ്രീ കാർഷിക സംഘം കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ശുഭ ശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.

ക്യഷി ശ്രി കാർഷിക സംഘം ക്യഷി ചെയ്ത് വിളയിച്ച കിലോക്ക് 70 രൂപ മുതൽ 1000 രൂപ വരെ വില വരുന്ന തവിട് പോക്കാത്ത അരികൾ, വിവിധങ്ങളായ നാടൻ അവിലുകൾ, നാടൻ പഴങ്ങൾ, മറയൂർ ശർക്കര, കിടങ്ങൂർ ശർക്കര, നാടൻ കൂവ്വ പൊടികൾ, മഞ്ഞൾ പൊടികൾ, ഉണക്ക മഞ്ഞൾ, കാർഷിക ഉപകരണങ്ങൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ തുടങ്ങി സമഗ്ര കാർഷിക വിപണന കേന്ദ്രമായി മാറുകയാണ്.

കൗൺസിലർമാരായ വി.പി ഇബ്രാഹിം കുട്ടി, രത്നവല്ലി ടീച്ചർ, പി.കെ ഭരതൻ, കെ. ജീവാനന്ദൻ, സഹീർ ഗാലക്സി തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ സ്വാഗതം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *