KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി സ്വയംസേവകരുടെ പഥസഞ്ചലനവും സാംഘിക്കും നടന്നു

ചേമഞ്ചേരി: രാഷ്ട്രീയ സ്വയംസേവക സംഘം ചേമഞ്ചേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഗണവേഷ ധാരികളായ സ്വയംസേവകരുടെ പഥസഞ്ചലനവും സാംഘിക്കും നടന്നു. തുവ്വക്കാട്‌ പോസ്റ്റ്‌ ഓഫീസ്‌ പരിസരത്ത്‌ നിന്ന് ആരംഭിച്ച്‌ പൂക്കാട്‌ എഫ്‌.എഫ്‌. ഹാളിൽ സമാപിച്ച പഥ സഞ്ചലനത്തിൽ പൂർണ്ണ ഗണവേഷ ധാരികളായ 100 സ്വയം സേവകർ പങ്കെടുത്തു. പഥസഞ്ചലനത്തിന്‌ ശേഷം പൂക്കാട്‌ എഫ്‌.എഫ്‌. ഹാളിൽ നടന്ന സാംഘിക്കിൽ രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്ത ബൗദ്ധിക്‌ ശിക്ഷൺ പ്രമുഖ്‌ പി.പി. സുരേഷ്‌ ബാബു ബൗദ്ധിക്‌ നടത്തി. മാനനീയ ഖണ്ഡ്‌ സംഘചാലക്‌ വി.എം. രാമകൃഷ്ണൻ, ജില്ലാ കാര്യവാഹ്‌ പി.ടി. ശ്രീലേഷ്‌ എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡൽ സഹ കാര്യവാഹ്‌ .പി.കെ. ശ്രീജേഷ്‌ സ്വാഗതം പറഞ്ഞു. പി.പി. ശ്യാംജിത്‌, യു.കെ.ബിനു, ബി. ജിഷ്ണുറാം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *