KOYILANDY DIARY

The Perfect News Portal

ആത്മീയതയുടെ സ്വാധീനമുണ്ടങ്കിലേ സമഗ്രമായ നവോത്ഥാനം സംഭവിക്കുകയുള്ളു: ശ്രീ മുചുകുന്നിൽ

കൊയിലാണ്ടി: കേളപ്പജിനഗർ – ആത്മീയതയുടെ സ്വാധീനമുണ്ടങ്കിലേ സമഗ്രമായ നവോത്ഥാനം സംഭവിക്കുകയുള്ളു എന്ന് ധർമ്മ ഭാരഥി ആശ്രമ സ്ഥാപകൻ ആചാര്യ ശ്രീ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി മദ്യനിരോധന സമിതി നടത്തിയ കേളപ്പജി സ്മൃതി ഉപവാസത്തിൽ വ്രതാന്ത്യ ജലം നൽകി സംസാരിക്കുകയായിരുന്നു സ്വാമിജി. ജില്ലാ മദ്യനിരോധന സമിതി സെക്രട്ടറി പപ്പൻ കന്നാട്ടി ഉപവാസം ഉദ്ഘാടനം ചെയ്തു. ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു.

വിജയ രാഘവൻ ചേലിയ വൈകീട്ട് സമാപന പ്രസംഗം നടത്തി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ , വെളിപാലത്ത് ബാലൻ, വാർഡ് മെമ്പർ ലതിക പുതുക്കുടി, വേലായുധൻ കീഴരിയൂർ, പി. അഹമ്മദ് ദാരിമി, പി.എൻ.ബി നടേരി, ശ്രീധരൻ ഹിൽബസാർ, എന്നിവർ സംസാരിച്ചു. വി.കെ. ദാമോദരൻ സ്വാഗതവും ഇയ്യച്ചേരി പത്മിനി ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *