KOYILANDY DIARY

The Perfect News Portal

പ്രളയ ദുരിതാശ്വാസ ക്രമക്കേട് ആരോപണം: കോൺഗ്രസ്സ് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി

കൊയിലാണ്ടി : പ്രളയ ദുരിതാശ്വാസ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസ് ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ട് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാണു അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, മുനീർ എരവത്ത്, പി.കെ രാഗേഷ്, ഇ അശോകൻ, ഗണേഷ് ബാബു, കെ.കെ. വിനോദൻ, വി.പി. ഭാസ്കരൻ, രാജൻ മരുതേരി, പി. ബാലകൃഷ്ണൻ, നടേരി ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ.പി. വേണുഗോപാൽ, പടന്നയിൽ പ്രഭാകരൻ, കെ. മധു കൃഷ്ണൻ, എം ഋഷികേശൻ, കെ.കെ. പരീത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *