KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നെസ്റ്റിന് കമ്പ്യൂട്ടർ നൽകി

കൊയിലാണ്ടി : കൊയിലാണ്ടി നെസ്റ്റിന് കമ്പ്യൂട്ടർ നൽകി. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ട് പോകുന്ന സാമുഹിക പ്രവർത്തനം ക്രമീകരിക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നെസ്റ്റ് കൊല്ലത്ത് ആരംഭിക്കുന്ന ഭിന്നശേഷി കുട്ടികളുടെ സ്ഥാപനത്തിന്റെ ഓഫീസ് ഉപയോഗത്തിന് കൊല്ലം ലൈവ് സ്പോൺസർ ചെയ്ത കമ്പ്യൂട്ടർ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.

നെസ്റ്റ് പ്രസിഡണ്ട് അബ്ദുള്ള കരുവഞ്ചേരി കമ്പ്യൂട്ടർ ഏറ്റുവാങ്ങി. അൻസാർ കൊല്ലം അധ്യക്ഷനായി. സയ്യിദ് ഹാരിസ് ബാഫഖി മുഖ്യാതിഥിയായി. ടി.കെ യൂനുസ്, രാജേഷ് കീഴരിയൂർ, ഡോ : ഫർസാന , നടേരി ഭാസ്ക്കരൻ,  ഇസ്മായിൽ തെക്കയിൽ, ശെരീഫ് തമർ, ഹാരിഫ് സിഗ്സാക്ക്, ഉസൈർ സഹൃദയ, ഹാശിം പുന്നക്കൽ, അയിശ (സഫാത്ത്) സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *