KOYILANDY DIARY

The Perfect News Portal

ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി. യൂണിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാനത്ത് പുതുതായി അനുവദിക്കപ്പപ്പെട്ട സ്റ്റുഡന്റ് പൊലീസ് യൂണിറ്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അഭിമാനകരമായ നിമിഷങ്ങളായി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം പുതുതായി എസ്.പി.സി. യൂണിറ്റ് അനുവദിക്കപ്പപ്പെട്ട ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭ അധ്യക്ഷ കെ.പി. സുധ മുഖ്യാതിഥിയായി.

വടകര ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം സി.പ്രജില, പൊലീസ് സി.ഐ എന്‍.സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, പ്രധാനാധ്യാപിക എം.കെ. ഗീത, പി.ടി.എ. പ്രസിഡന്റ് പി.പി. രാധാകൃഷ്ണന്‍, യു. സജിനി, എം.എം.ചന്ദ്രന്‍, പി. സംഗീത, എസ്.പി.ഒ ആര്‍.ആര്‍. അഷിത എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *