KOYILANDY DIARY

The Perfect News Portal

നഗരസഭ 10-ാം വാർഡ് കുടുംബശ്രീ വാർഷികാഘോഷം

കൊയിലാണ്ടി നഗരസഭ പത്താം വാർഡ്  കുടുംബശ്രീ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ, സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ. വി ആനന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എസ്. ചെയർപേഴ്സൺ ആർ. കെ മിനി സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ ഇ. കെ. അജിത്ത് അധ്യക്ഷത വഹിച്ചു.

വാർഡിലെ മുൻ കൗൺസിലർമാരായ വി കെ പത്മിനി, പി കെ ബാലകൃഷ്ണൻ. സി ഡി എസ് ചെയർപേഴ്സൺ എം പി ഇന്ദുലേഖ എന്നിവർ സംസാരിച്ചു. എ ഡി എസ് സെക്രട്ടറി ടി ബിന്ദു നന്ദി പറഞ്ഞു.