KOYILANDY DIARY

The Perfect News Portal

ഹരികൃഷ്ണനെ കൊയിലാണ്ടി ഫയർ സ്റ്റേഷൻ നേതൃത്വത്തിൽ ആദരിച്ചു

കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ അതിസാഹസികമായി രക്ഷിച്ച കുറവങ്ങാട് കുന്നപ്പനാരി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ ഹരികൃഷ്ണൻ കെ.കെ. എന്ന യുവാവിനെ കൊയിലാണ്ടിയിലെ ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥർ ഉപഹാരം നൽകി അനുമോദിച്ചു. പൊയിൽക്കാവ് ഹൈസ്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റ് കൂടിയായ ഹരികൃഷ്ണൻ ചെയ്ത ഈ ധീര പ്രവർത്തിയിൽ ആശ്ചര്യം തോന്നിയ ഉദ്യോഗസ്ഥർ ഇങ്ങിനെയുള്ള അപകട ഘട്ടങ്ങളിൽ ചെയ്യേണ്ട രക്ഷാ പ്രവർത്തിനുള്ള പരിശീലനം നൽകാമെന്ന് എറ്റിട്ടുണ്ട് സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി കെ ബാബു, പി. വി. മനോജ്‌ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *