KOYILANDY DIARY

The Perfect News Portal

വർക്ക് ഷോപ്പ് മേഖലയെ തകർക്കരുത്: എ.എ.ഡബ്ല്യു.കെ

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.എ.ഡബ്ല്യു.കെ. ധർണ്ണ സംഘടിപ്പിച്ചു. വർക് ഷോപ്പ് മേഖലയിൽ തൊഴിലെടുത്തു ജീവിക്കുന്നവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കരുത്, വർക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കുക, വർക്ഷോപ്പുകളെ ഈ.എസ്.എസ് പരിധിയിൽ ഉൾപ്പെടുത്തുക, സ്ക്രാപ്പേജ് പോളിസി പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, വർക് ഷോപ്പ് മേഖലയെ അവശ്യ സർവീസ് ആയി പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി വർക് ഷോപ്പ് മേഖലയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെയും സിക്രട്ടറിയേറ്റ് പടിക്കൽ aawk സംസ്ഥാന നേതാക്കൾ നടത്തുന്ന 12 മണിക്കൂർ നിരാഹാര സമരത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൊയിലാണ്ടിയിൽ ധർണാ സമരം സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഹബീഷ് സമരം ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷുഫാദ്‌ അദ്ധ്യക്ഷത വഹിച്ചു. ജിതേഷ്, വിപീഷ്. സന്തോഷ്‌. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ പ്രകാശൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *