KOYILANDY DIARY

The Perfect News Portal

ഉരുപുണ്യകാവ് ക്ഷേത്ര ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം: പ്രതിയെ തെളിവെടുപ്പിനായി ക്ഷേത്രത്തിൽ എത്തിച്ചു

കൊയിലാണ്ടി: ഉരുപുണ്യ കാവ് ഭഗവതി ക്ഷേത്രത്തിൽ 2020 ഡിസം 31 ന് നടന്ന ഭണ്ഡാരം കുത്തി പൊളിച്ച്  മോഷണം നടത്തി കേസിലെ പ്രതിയെ തെളിവെടുപ്പിനായി ക്ഷേത്രത്തിൽ എത്തിച്ചു. എടപ്പാൾ കാലടി കൊട്ടാരപുറത്ത് സജീഷ് (43) നെയാണ് പെരിന്തൽമണ്ണ സബ്ബ് ജയിലിൽ നിന്നും കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 2020 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഡീഷണൽ എസ്.ഐ. അരവിന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായവിജു വാണിയംകുളം, ഒ.കെ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പിനായി എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *