KOYILANDY DIARY

The Perfect News Portal

മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

നടേരി: സിപിഐ(എം) നേതൃത്വത്തിൽ നടേരിയിൽ പ്രവർത്തനമാരംഭിച്ച കോവിഡ് ഹെൽപ് ഡെസ്ക് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല നഗരസഭ കൗൺസിലർ ആർ.കെ. കുമാരന് കൈമാറി ഉദ്ഘാടനം ചെയ്തു. എളയടത്ത് മുക്കിലെ ഹെൽപ് ഡെസ്ക് കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ പി.വി. മാധവൻ അധ്യക്ഷത വഹിച്ചു. ആർ. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. സുരക്ഷാ പാലിയേറ്റീവ് കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ ഷിജു മാസ്റ്റർ, എ.പി. സുധീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *