KOYILANDY DIARY

The Perfect News Portal

മികവുത്സവം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിജയികൾ

കൊയിലാണ്ടി; മൂടാടി പഞ്ചായത്ത്തല ”മികവുത്സവത്തിൽ” വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വീമംഗലം യു.പി.സ്കൂൾ, മുചുകുന്ന് യു.പി.സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജീവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം വി.വി.സുരേഷ്, ബി.ആർ.സി. കോ-ഓർഡിനേറ്റർമാരായ കെ.ജയലത, ശ്രീധരൻ, വിദ്യാഭ്യാസ സമിതി കോ-ഓർഡിനേറ്റർ എൻ.കെ.രാജൻ എന്നിവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.ജി. ബൽരാജ് വിജയികൾക്ക് സമ്മാനദാനം നടത്തി. കെ. ഗീത സ്വാഗതവും, ടി.കെ.സുജാത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *