KOYILANDY DIARY

The Perfect News Portal

സൗദി ജിസാൻ ജനറൽ ആശുപത്രിയിൽ തീപിടിത്തം; 25 പേർ മരിച്ചു

റിയാദ് >  സൗദിയില്‍ ജിസാൻ ജനറൽ ആശുപത്രിക്ക് തീപിടിച്ച്‌ 25 പേർ മരിച്ചു. 107 പേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലെ ഒന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. . 20 ഓളം ഫയര്‍ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.