KOYILANDY DIARY

The Perfect News Portal

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രഖ്യാപിച്ചു.

റിയാദ്> സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാ (31)നെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്‍റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചത്.

ഉപപ്രധാനമന്ത്രി സ്ഥാനവും മുഹമ്മദ് ബിന്‍ സല്‍മാനു നല്‍കി. നേരത്തെ ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ആയിരുന്നു . ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ ഒന്നിനു മക്കയില്‍ നടക്കുന്ന ചടങ്ങില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമേറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *