KOYILANDY DIARY

The Perfect News Portal

സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികള്‍ മരിച്ചു

മനാമ: മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മദാഇന്‍ സാലിഹ് സന്ദര്‍ശനശേഷം മദീനയിലേക്ക് മടങ്ങുമ്പോള്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു.

മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റന് ആലുങ്ങല് സാബിറ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഫാറൂഖ്, മക്കളായ ഷയാന്‍ (ഏഴ്), റിഷാന്‍ (നാല്), ഫാറൂഖിന്റെ ഉപ്പ അബ്ദുല്ലക്കുട്ടി എന്നിവര്‍ അല്‍ ഉല ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *