KOYILANDY DIARY.COM

The Perfect News Portal

സ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയന്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

കോയന്പത്തൂരിലെ കര്‍പഗം കോളജിനടുത്തുള്ള റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കര്‍ണനെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കോല്‍ക്കത്ത പോലീസാണ് കര്‍ണനെ പിടികൂടിയത്.

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു കര്‍ണന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി എ​ട്ടു​മു​ത​ല്‍ ജ​സ്റ്റീ​സ് ക​ര്‍​ണ​നെ നി​യ​മ​നി​ര്‍​വ​ഹ​ണ- ഭ​ര​ണ ചു​മ​ത​ല​ക​ളി​ല്‍​നി​ന്നു ചീ​ഫ് ജ​സ്റ്റീ​സ് മാ​റ്റി​നി​ര്‍​ത്തി​യി​രി​ന്നു. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം ക​ര്‍​ണ​ന്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ക​യും ചെ​യ്തു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നും വി​ര​മി​ച്ച ജ​ഡ്ജി​മാ​ര്‍​ക്കു​മെ​തി​രേ അ​ഴി​മ​തി ആ​രോ​പി​ച്ചു ചീ​ഫ് ജ​സ്റ്റീ​സ്, പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​ര്‍​ക്ക് ക​ത്ത​യ​ച്ച​താ​ണു ജ​സ്റ്റീ​സ് ക​ര്‍​ണ​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങാ​ന്‍ കാ​ര​ണം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!