KOYILANDY DIARY

The Perfect News Portal

സ്കൂൾ സമ്പാദ്യനിധിയിലെ തുക സുരക്ഷ പാലിയേറ്റീവിന് കൈമാറി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി: സ്കൂൾ സമ്പാദ്യനിധിയിലെ തുക സുരക്ഷ പാലിയേറ്റീവിന് കൈമാറി വിദ്യാർത്ഥി മാതൃകയായി കൊയിലാണ്ടി GVHSS 5-ാം ക്ലാസ്സ് വിദ്യാർത്ഥിയും, സി പി ഐ (എം) കൊല്ലം ലോക്കൽ കമ്മിറ്റി അംഗം പി പി രാജീവൻ്റെയും, കേരള ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച് ജീവനക്കാരി ധന്യയുടെയും മകനായ അഭിനവ് ആർ ആണ് വേറിട്ട പ്രവർത്തനത്തിന് മാതൃകയായത്. കോതമംഗലം ജി എൽ പി സ്കൂൾ വിദ്യാർത്ഥിയായിരിക്കെ തന്റെ ബാലനിധി സമ്പാദ്യനിധിയിലെ നീക്കിയിരിപ്പുണ്ടായ മുഴുവൻ തുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന സുരക്ഷ പെയ്ൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറിയത്.

നേരത്തെ പ്രളയത്തെ തുടർന്ന് ദുരിതത്തിലായവരെ സഹായിക്കുവാനായി 2018ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ സമ്പാദ്യം അഭിനവ് സംഭാവനയായി നൽകിയിരുന്നു. ഇതോടെ തൻ്റെ ഇതുവരെയുള്ള സ്കൂൾ കാലഘട്ടത്തിലെ സമ്പാദ്യം മുഴുവൻ മറ്റുള്ളവർക്കായി നൽകിയാണ് അഭിനവ് മാതൃകയായത്. സുരക്ഷ പെയ്ൻ ആന്റ് പാലിയേറ്റീവ് കൊല്ലം മേഖല ചെയർമാൻ ടി. ധർമ്മൻ, കൺവീനർ പി സിജീഷ് എന്നിവർ ചേർന്ന് അഭിനവിൽനിന്ന് സംഭാവന ഏറ്റുവാങ്ങി. 

Leave a Reply

Your email address will not be published. Required fields are marked *