KOYILANDY DIARY

The Perfect News Portal

സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിക്കൊപ്പം

കൊയിലാണ്ടി: പ്ലസ് ടു വിജയത്തിളക്കത്തിന്റെ ആഘോഷം തെരുവോര അന്നദാന പദ്ധതിക്കൊപ്പം.
കൊയിലാണ്ടി ആന്തട്ട ദേവരാഗത്തിൽ ദീപു-ഷീന ദമ്പതികളുടെ മകൾ ദേവിക എസ് ദീപുആണ് ഇക്കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും A+ നേടിയതിന്റെ സന്തോഷം പങ്കിട്ട് കൊയിലാണ്ടി സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിക്കൊപ്പം അണിനിരന്നത്.
കോവിഡ് ബാധിച്ച  വീടുകളിലും, തെരുവോരത്തും, ആശുപത്രി കൂട്ടിരിപ്പുകാർക്കും നൽകുന്ന അന്നദാനത്തിലേക്ക് 100 കിലോ അരിയാണ് ദേവിക എസ് ദീപു സേവാഭാരതിയെ ഏൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *