KOYILANDY DIARY

The Perfect News Portal

സെപ്റ്റ് – പാസ്സ് ഫുട്ബോൾ അക്കാദമി കായികപരിശീലനത്തിന് തുടക്കമായി

കൊയിലാണ്ടി, സെപ്റ്റ് കൊയിലാണ്ടിയുടെ കീഴിലുള്ള പാസ്സ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്യത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന കായികപരിശീലനത്തിന് നടുവത്തൂർ കുറുവച്ചാലിൽ കളരിയിൽ തുടക്കമായ് 20 ആൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്  കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മിത്തൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജലജ ടീച്ചർ  കെ.സി ദിനേശ് പണിക്കർ, എ.എസ്.ഐ ശ്രീകുമാർ. റഷീദ് മാസ്റ്റർ എടത്തിൽ രവി എന്നിവർ സംസാരിച്ചു ഫുട്ബോൾ പരിശീലനം നേടുന്ന പെൺകുട്ടികൾക്കുള്ള കായിക പരിശീലനത്തിന് അടുത്ത ഘട്ടത്തിൽ തന്നെ തുടക്കമാവുമെന്ന് പാസ്സ് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *