KOYILANDY DIARY

The Perfect News Portal

സൂപ്പിക്കടയില്‍ വിദഗ്‌ധപഠനത്തിനായി ഡോക്ടര്‍മാരുടെ പുതിയ കേന്ദ്ര സംഘമെത്തി

പേരാമ്പ്ര: നിപ വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വിദഗ്‌ധപഠനത്തിനായി ഡോക്ടര്‍മാരുടെ പുതിയ കേന്ദ്ര സംഘമെത്തി. വവ്വാലുകളെപ്പറ്റിയും രോഗം പകര്‍ന്ന വഴികളും കണ്ടെത്തുകയാണ് എന്‍.സി.ഡി.സി. ഡയറക്ടര്‍ ഡോ. സംഗല്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം.

ഡോ. അംഗുര്‍ ഗാര്‍ങ്, ഡോ. സുനിത്ത് (എന്‍.ഐ.വി.), ഡോ. അജിത് ജിയേ (റാം മനോഹര്‍ ലോഹ്യ ആശുപത്രി), ഡോ. ആര്‍. രാജേന്ദ്രന്‍ (എന്‍.സി.ഡി.സി. കോഴിക്കോട് റീജണ്‍) എന്നിവരും ഒപ്പമുണ്ടായിരുന്നു.

രോഗം ആദ്യമായി ബാധിക്കുകയും മൂന്നുപേര്‍ രോഗബാധിതരാകുകയും ചെയ്ത മൂസ്സയുടെ വീട്, അരീക്കാംചാല്‍ ആപ്പറ്റ പുത്തനിടത്തില്‍ വവ്വാലുകളെ കിണറില്‍ കണ്ടെത്തിയ സ്ഥലം, പരിസരപ്രദേശങ്ങള്‍, വവ്വാലുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന്‍, സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.ടി. സരീഷ്, പഞ്ചായത്തംഗം കെ.പി. ജയേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. രാജന്‍, ജെ.എച്ച്‌.ഐ. സുരേഷ് തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.

Advertisements

നേരത്തേ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത്ത് കുമാര്‍ സിങ്ങിനെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘവും ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘവും വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വവ്വാലുകളുടെയും മറ്റ് മൃഗങ്ങളുടെയും സ്രവസാബിള്‍ ശേഖരിച്ചെങ്കിലും നിപ വൈറസ് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *