KOYILANDY DIARY

The Perfect News Portal

സുരക്ഷ ഫണ്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി: സുരക്ഷ വെങ്ങളം വെസ്റ്റ്‌ യൂനിറ്റ് പിരിച്ചെടുത്ത ഫണ്ടും മെഡിക്കൽ ഉപകരണങ്ങളും കൊയിലാണ്ടി എം എൽ എ, കാനത്തിൽ ജമീല ഏറ്റുവാങ്ങി. വെങ്ങളം അത്താണിക്കൽ ബാലൻ സ്മാരക മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഫണ്ട് വി. മുസ്തഫയും മെഡിക്കൽ ഉപകരണങ്ങൾ മൻസൂർ വി പി യും കൈമാറി. മേഖലാ ചെയർമാൻ ടി വി ചന്ദ്രഹാസൻ സ്വാഗതവും സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *