KOYILANDY DIARY

The Perfect News Portal

ജെസിഐ ഓക്‌സിജന്‍ കോൺസെൻട്രേറ്റർ

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായി ആഗോള യുവജന സംഘടനയായ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍, സ്റ്റഫ് യുണൈറ്റഡ് ഫണ്ട്‌ തായ്‌വാൻ്റെ സഹകരണത്തോടെ ജെ.സി.ഐ ഇന്ത്യ ഫൌണ്ടേഷൻ നൽകിയ ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഏറ്റു വാങ്ങി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ഏറെ സഹായകരമായ കോൺസൻട്രേറ്റർ ജെ.സി.ഐ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ആശുപത്രി അധികൃതർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *