KOYILANDY DIARY

The Perfect News Portal

സിപിഐ എം നേതൃത്വത്തിലുള്ള ജൈവ പച്ചക്കറി ചന്തകളുടെ ഉദ്ഘാടനം ഇന്ന്‌

കോഴിക്കോട് >  സിപിഐ എം നേതൃത്വത്തിലുള്ള വിഷരഹിത പച്ചക്കറി ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച പുതുപ്പാടിയില്‍ നടക്കും. ജനകീയ ജൈവ പച്ചക്കറി കൃഷി സംഘാടക സമിതിയും പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി തുടങ്ങുന്ന വില്‍പ്പനകേന്ദ്രം രാവിലെ 10ന് പുതുപ്പാടിയില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ഓണത്തിനായി 68 കേന്ദ്രങ്ങളിലാണ് ചന്തകള്‍ തുടങ്ങുന്നത്. 300 ഏക്കര്‍ സ്ഥലത്താണ് കൂട്ടുകൃഷിയിറക്കിയത്. കാര്‍ഷിക സംഘടനകള്‍, കാര്‍ഷിക ക്ളബ്ബുകള്‍, കൃഷിവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണച്ചന്തകള്‍ ആരംഭിക്കുന്നത്.