KOYILANDY DIARY

The Perfect News Portal

സിപിഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ചെങ്ങോട്ടുകാവ്, അരങ്ങാടത്ത് മേഖലകളിൽ നിന്നുള്ളവരാണ് ചെങ്കൊടിക്കു കീഴിൽ അണിചേർന്നത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഗോപി ഉൾപ്പെടെയുള്ള പ്രവർത്തകരാണ് സിപിഐയിലേക്ക് വന്നത്. മണ്ഡലം സെക്രട്ടറി ഇ കെ അജിത് പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബാബു പഞ്ഞാട്ട് അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം അജയ് ആവള മുഖ്യ പ്രഭാഷണം നടത്തി. എസ് സുനിൽ മോഹൻ, പി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സി പി ഹരീഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *