KOYILANDY DIARY

The Perfect News Portal

സിപിഐ(എം) സ്നേഹവീട്: താക്കോൽ കൈമാറി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് – ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി സി പി ഐ എം ചെങ്ങോട്ട്കാവ് ലോക്കൽ കമ്മറ്റി നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കുന്നുമ്മൽ ഗംഗാധരൻ നായർക്കാണ് വീടി നിർമ്മിച്ച് നൽകിയത്‌. ഞാണം പൊയിലിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ പി വിശ്വൻ, ഏരിയ സെക്രട്ടറി കെ കെ മുഹമ്മദ് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, പി വേണു, ടി വി ഗിരിജ ബേബിസുന്ദർരാജ്, അനിൽ പറമ്പത്ത്, വി ടി ഉണ്ണി, ടി എൻ രജിലേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *