KOYILANDY DIARY

The Perfect News Portal

സതീശൻ നമ്പൂതിരിയുടെ സ്‌നേഹഗീതം കാവ്യസമാഹാരം കവി പി.കെ ഗോപി പ്രകാശനം ചെയ്തു

കൊയിലാണ്ടി> സംഗീതജ്ഞനായ സതീശൻ നമ്പൂതിരി രചിച്ച സ്‌നേഹതീരം കാവ്യ സമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത കവി പി.കെ ഗോപി നിർവ്വഹിക്കും. മാർച്ച് 4ന് വൈകിട്ട് 5 മണിക്ക് കൊയിലാണ്ടി ഹഷ്‌ക്കോഹട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങ് മേലൂർ വാസുദേവന്റെ അദ്ധ്യക്ഷതയിൽ കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, എടത്തുംകര രാജേന്ദ്രൻ, വി.ടി മുരളി, സോമൻ കടലൂർ, മണിയൂർ ഇ. ബാലൻ, സത്യചന്ദ്രൻ പൊയിൽക്കാവ് തുടങ്ങിയവർ സംബന്ധിക്കും. സിനിമ പിന്നണി ഗായകൻ, സംഗീത സംവിധായകൻ, ആകാശവാണി ദൂരദർശൻ ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സതീശൻനമ്പൂതിരി കൊയിലാണ്ടി എൽ.ഐ.സി ഉദ്യോഗസ്ഥനാണ്. പത്മശ്രീ കെ.ജെ യേശുദാസിന്റെ കഴിഞ്ഞ പിറന്നാൾ ദിനത്തിന് ആശംസകൾ നേർന്നുകൊണ്ട്
ഇദ്ദേഹം എഴുതി ആലപിച്ച കവിത ദാസേട്ടന് സമർപ്പിച്ചിരിന്നു. വരേണ്യമായ പരിസരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കവിതകളെ ജനകീയമാക്കുന്നതിലും പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കുന്ന പ്ലാവില ബുക്‌സാണ് സ്‌നേഹതീരം പ്രസിദ്ധീകരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖരൻ തിക്കോടി, മണലിൽ മോഹനൻ, സതീശൻ നമ്പൂതിരി തുയങ്ങിയവർ പങ്കെടുക്കും.