KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.

മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഒരു രൂപ വര്‍ദ്ധിപ്പിക്കാനെ പറ്റൂവെന്നും മന്ത്രിസഭയോഗം തീരുമാനിച്ചു.

ഇന്ധന നിരക്ക് വര്‍ധനവ് കാരണം ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്ന് ബസുടമകള്‍ പറഞ്ഞിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!