KOYILANDY DIARY

The Perfect News Portal

വാല്‍പ്പാറയില്‍ നാലു വയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടി

ചാലക്കുടി: അതിരപ്പിളളി വാല്‍പ്പാറയില്‍ നാലു വയസുകാരനെ കടിച്ചുകൊന്ന പുലി പിടിയില്‍ . പുലിയെ പിടിക്കാന്‍ വനം വകുപ്പ് വെച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് പുലിപെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശി മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍ നിന്നും കുട്ടിയെ പുലി പിടിക്കുകയായിരുന്നു.  പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മ അടുക്കളയിലായിരുന്ന സമയത്താണ് കുട്ടിയെ പുലി പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *