KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ല: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കോടതിയെ സമീപച്ചിട്ടില്ലെന്നും മന്ത്രി. എന്നാല്‍ കേരളത്തെ മദ്യത്തില്‍ മുക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം എന്നു പ്രതിപക്ഷം ആരോപിച്ചു.

കോടതി ഉത്തരവിന്റെ മറവില്‍ കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കും എന്നതില്‍ തീരുമാനമായിട്ടില്ലെന്നു മന്ത്രി അറിയിച്ചു. ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം എന്നത് ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപിത നയം ആണ്. പതിനായിരം ജനസംഖ്യ ഉള്ള പഞ്ചായത്തുകളില്‍ പുതിയ മദ്യ ശാലകള്‍ എന്ന എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മന്ത്രി അറിയാതെ ആണോ എന്ന് പ്രതിപക്ഷം ചോദിച്ചു. പുതിയ 5 ബാറുകള്‍ക്ക് ഈ സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

കെ എം മാണിക്ക് എതിരെ കേസും ആയി മുന്നോട്ട് പോയാല്‍ അധികാരത്തില്‍ എത്തിയാല്‍ ബാര്‍ തുറക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കി എന്ന ആരോപണം ഉയര്‍ന്നിട്ട് അതു നിഷേധിക്കാന്‍ പോലും സി പി എം നേതൃത്വം തയാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു . അടിയന്തര പ്രമേയത്തിനു അവതരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!