KOYILANDY DIARY

The Perfect News Portal

നിർധന കുടുംബത്തിന് സി.പി.ഐ.(എം) വീടുനിർമ്മിച്ച് നൽകി

എറണാകു‍ളം:  സിപിഐഎം നിര്‍മ്മിച്ച്‌ നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം മഹാനടന്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ഇരുമ്പനം ലോക്കല്‍ കമ്മിറ്റിയാണ് വേണു-കുമാരി ദമ്പതികള്‍ക്ക് തൊ‍‍ഴിലാളികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ശേഖരിച്ച പണം കൊണ്ട് മനോഹരമായ വീട് നിര്‍മ്മിച്ച്‌ നല്‍കിയത്. കനിവ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 30 വീടുകളാണ് സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്നത്.

മഹാനടന്‍ മമ്മൂട്ടി നാട മുറിച്ച്‌ വീട് ഉദ്ഘാടനം ചെയ്യുകയും കുടുംബനാഥന് താക്കോല്‍ കൈമാറുകയും ചെയ്തു. സിപിഐഎമ്മിന്‍റെ ഉദ്യമത്തെ അദ്ദേഹം പ്രശംസിച്ചു. ജനുവരി ഒന്നിന് നിര്‍മ്മാണം ആരംഭിച്ച വീട് എട്ട് ലക്ഷത്തോളം രൂപ മുതല്‍ മുടക്കി വെറും 78 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമായി ടാര്‍പ്പ വിരിച്ച ഷെഡ്ഡിലായിരുന്നു കൂലിപ്പണിക്കാരനായിരുന്ന വേണു താമസിച്ചിരുന്നത്. വീട് ലഭിച്ചതോടൊപ്പം മഹാനടന്‍ മമ്മൂട്ടി കൂടി എത്തിയതോടെ ഈ കുടുംബവും നാടും ഉത്സവലഹരിയിലായി.

ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി രാജീവ്, കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ 30 വീടുകളാണ് സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *