KOYILANDY DIARY

The Perfect News Portal

സംവിധായകൻ സുവീരനെ ആദരിച്ചു

വടകര: കേരളസംഗീത നാടക അക്കാദമി പുരസ്കാരം നേടിയ സംവിധായകൻ സുവീരനെ മടപ്പള്ളി ഓർമ 84-87 ആദരിച്ചു. സുവീരൻ്റെ വീട്ടിലെത്തിയാണ് യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി ഉപഹാരം നൽകി ആദരിച്ചത്. ഓൺലൈനായി നടന്ന ചടങ്ങ് സംവിധായകൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. ഭരതൻ അധ്യക്ഷതവഹിച്ചു. പ്രിയനന്ദനൻ വിശിഷ്ടാതിഥിയായി.

പ്രൊഫ, ചന്ദ്രദാസൻ, രേണു രാംനാഥ്, രാജേന്ദ്രൻ എടത്തുംകര, എ.പി. ശശിധരൻ, സി.എച്ച്. മുഹമ്മദ്, രാംദാസ്, സുവീരൻ, ഡോ. പി.പി.പ്രമോദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *