KOYILANDY DIARY

The Perfect News Portal

ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നടി നടാഷ ഗുരുതരാവസ്ഥയില്‍

ഷൂട്ടിങ്ങ് സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നടി നടാഷ ഗുരുതരാവസ്ഥയില്‍. ബഞ്ചീ ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.അവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു താരം. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബഞ്ചീ ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു താരം.

കാലില്‍ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു.തലകീഴായി തടാകത്തിലേക്ക് വീണ നടാഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2006 ല്‍ നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *