KOYILANDY DIARY

The Perfect News Portal

കേരളത്തിലെ ആ​ദ്യ സി​എ​ന്‍​ജി ബ​സ് ഇന്ന് ഓടിത്തുടങ്ങും

ആ​ലു​വ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കം​പ്ര​സ്ഡ് നാ​ച്ചു​റ​ല്‍ ഗ്യാ​സ് (സി​എ​ന്‍​ജി) ഉ​പ​യോ​ഗി​ച്ചോ​ടു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ആ​ലു​വ​യി​ല്‍​ നി​ന്ന് ഇ​ന്നു പു​റ​പ്പെ​ടും. ആ​ലു​വ മു​ട്ട​ത്ത് സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​എ​ന്‍​ജി പ​മ്ബ് ഇ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വൈകുന്നേരം നാലിന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഈ ​ബ​സും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 48 സീ​റ്റു​ക​ളു​ള്ള ബ​സി​ല്‍ 150 മു​ത​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ വ​രെ യാ​ത്ര ചെ​യ്യാ​നു​ള്ള ഇ​ന്ധ​ന​മാ​ണു​ണ്ടാ​കു​ക. 12.5 കി​ലോ ഉ​ള്‍​ക്കൊ​ള്ളു​ന്ന ആ​റ് സി​ലി​ണ്ട​റു​ക​ള്‍ ബ​സി​ലു​ണ്ടാ​കും.

ആ​ലു​വ ഡി​പ്പോ​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ബ​സ് രാ​വി​ലെ താ​യി​ക്കാ​ട്ടു​ക​ര​യി​ലെ സി​എ​ന്‍​ജി പ​മ്ബി​ല്‍​നി​ന്ന് വാ​ത​കം നി​റ​ച്ചു യാ​ത്ര പു​റ​പ്പെ​ടും. നാ​ല് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും മൂ​ന്ന് മെ​ക്കാ​നി​ക്കു​ക​ള്‍​ക്കും ഐ​ഒ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. ബസ് ഏത് റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

അ​തേസ​മ​യം ബ​സി​ല്‍ ലെഗ് സ്പെയ്സ് കുറവാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാ​ധാ​ര​ണ ബ​സി​നെ​ക്കാ​ള്‍ ഒ​രു മീ​റ്റ​റോ​ളം നീ​ളം കു​റ​ച്ച​താ​ണു സ്ഥ​ലം കു​റ​യാ​ന്‍ കാ​ര​ണം. മാ​ത്ര​മ​ല്ല ഒ​രു വാ​തി​ല്‍ മാ​ത്ര​മേ ബ​സി​നു​ള്ളൂ. അ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ക​യ​റാ​നും ഇ​റ​ങ്ങാ​നും പ​തി​വി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടി​വ​രും.​

Advertisements

സി​എ​ന്‍​ജി ഉ​പ​യോ​ഗി​ച്ച്‌ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള നാ​ല് പ​മ്ബു​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ഇ​ന്നു മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്. ദേ​ശീ​യ പാ​ത​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ഗാ​രേ​ജി​ന് എ​തി​ര്‍​വ​ശ​ത്താ​യി താ​യി​ക്കാ​ട്ടു​ക​ര, മു​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ള​മ​ശേ​രി, കു​ണ്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് പ​മ്ബു​ക​ള്‍ ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ​നി​ന്ന് ഒ​രു കി​ലോ​യ്ക്ക് 46 രൂ​പ​യ്ക്കാ​ണ് വാ​ത​കം ന​ല്‍​കു​ന്ന​ത്. സാ​ധാ​ര​ണ പ​മ്ബു​ക​ളി​ല്‍ ചെ​യ്യു​ന്ന പോ​ലെ സി​എ​ന്‍​ജി സം​വി​ധാ​നം ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍​ക്ക് വാ​ത​കം നി​റ​യ്ക്കാം. ആ​ലു​വ​യി​ല്‍ പ​മ്ബി​ല്‍​നി​ന്നു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് കാ​റു​ക​ളി​ലും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ന്ന​ലെ വാ​ത​കം നി​റ​ച്ചു.

ആ​വ​ശ്യ​ക്കാ​ര്‍ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ണ്‍​വേ​ര്‍​ഷ​ന്‍ കി​റ്റു​ക​ള്‍ സ്ഥാ​പി​ച്ചാ​ല്‍ പെ​ട്രോ​ളി​ന് പ​ക​രം സി​എ​ന്‍​ജി ഉ​പ​യോ​ഗി​ച്ച്‌ തു​ട​ങ്ങാം. 20,000 രൂ​പ മു​ത​ല്‍ 60,000 രൂ​പ വ​രെ​യു​ള്ള ക​ണ്‍​വേ​ര്‍​ഷ​ന്‍ കി​റ്റു​ക​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും സി​എ​ന്‍​ജി കി​റ്റ് ഉ​പ​യോ​ഗി​ക്കാം. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഡ​ല്‍​ഹി​യി​ലാ​ണ് സി​എ​ന്‍​ജി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. സി​റ്റി ബ​സ്, ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി എ​ന്നി​വ​യ്ക്കും സി​എ​ന്‍​ജി ബാ​ധ​ക​മാ​കും.

ക​ള​മ​ശേ​രി​യി​ല്‍ കു​ഴ​ലി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്ക് പാ​ച​ക വാ​ത​ക​മെ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ഈ ​പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്ന​ത്. പു​തു​വൈ​പ്പ് ടെ​ര്‍​മി​ന​ലി​ല്‍ ​നി​ന്നു​ള്ള കം​പ്ര​സ്ഡ് ഗ്യാ​സ് ക​ള​മ​ശേ​രി ബ​സ് ടെ​ര്‍​മി​ന​ലി​ന് സ​മീ​പ​മു​ള്ള സി​എ​ന്‍​ജി ക​ണ്‍​ട്രോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ ആ​ദ്യം എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് എ​ട്ടി​ഞ്ച് വ്യാ​സ​ത്തി​ലു​ള്ള സ്റ്റീ​ല്‍ പൈ​പ്പി​ലൂ​ടെ​യാ​ണ് പ​മ്ബു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്.

സി​എ​ന്‍​ജി ശേ​ഖ​രി​ക്കാ​ന്‍ പ്ര​ത്യേ​ക ടാ​ങ്കു​ക​ള്‍ ഇ​വി​ടെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ല്‍​നി​ന്നു ഡി​സ്പെ​ന്‍​സ​റി ചി​ല്ല​റ​യാ​യി വി​ത​ര​ണം ചെ​യ്യും. 150 ശ​ത​മാ​നം അ​ധി​ക ഇ​ന്ധ​ന​ക്ഷ​മ​ത, കി​ലോ മീ​റ്റ​റി​ന് ര​ണ്ടു രൂ​പാ നി​ര​ക്കി​ലേ​ക്ക് ഇ​ന്ധ​ന ചെ​ല​വ് കു​റ​യ​ല്‍, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ​ല്‍ എ​ന്നി​ങ്ങ​നെ പ്ര​ധാ​ന​മാ​യും മൂ​ന്ന് മേ​ന്മ​ക​ളാ​ണ് സി​എ​ന്‍​ജി​ക്കു വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സി​എ​ന്‍​ജി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ന്‍​ജി​ന്‍ ഘ​ട​ക​ങ്ങ​ള്‍​ക്കു കൂ​ടു​ത​ല്‍ ആ​യു​സു​ണ്ടെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *