KOYILANDY DIARY

The Perfect News Portal

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തില്‍ മേജര്‍ രവിയായെത്തുകയാണ് അജു വര്‍ഗീസ്

ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തില്‍ മേജര്‍ രവിയായെത്തുകയാണ് അജു വര്‍ഗീസ്. സംവിധായകനും മുന്‍ സൈനികനുമായ യുമായി ഈ കഥാപാത്രത്തിന്റെ ബന്ധമൊന്നുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേജര്‍ ഇ രവി എന്നാണ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്.

മേജര്‍ എന്നൊക്കെ പൊങ്ങച്ചം പറയുമെങ്കിലും പട്ടാളത്തിലെ പാചകക്കാരനാണ് മേജര്‍ ഇ രവി. കുഞ്ചാക്കോ ബോബനെയും ജയസൂര്യയും നായകന്‍മാരാക്കി ബോബന്‍ സാമുവേല്‍ ഒരുക്കുന്ന ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും. അമലാ പോള്‍ ആണ് നായിക. ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. അനീഷ് ലാല്‍ ആര്‍ എസ് ആണ് ഛായാഗ്രഹണം.